Sunday, January 30, 2011

സ്വപ്നമായി തന്നെ അവശേഷിക്കും എന്നു തോന്നിപ്പോയ നാളുകള്‍ കടന്നുപോയി...

POST - 8
                                 ങാ...അങ്ങനെ ഞാന്‍ എല്ലാം വരുന്നിടത്ത്‌ വെച്ച്‌ കാണാം എന്ന് മനസ്സില്‍ ഉറപ്പിച്ച്‌ മുന്നോട്ട്‌ പോവാന്‍ തീരുമാനിച്ചു...പോയി... തോല്‍ക്കാന്‍ എനിക്ക്‌ മനസ്സില്ലായിരുന്നു... പഠിക്കാന്‍ അത്രയും പോലും മനസ്സില്ലായിരുന്നു !!
                                 മടിയനായിപ്പോയി...കുഴിമടിയന്‍... മടുത്ത്‌ തുടങ്ങി കഴിഞ്ഞാല്‍ പിന്നെ പഴയതുപോലെ പോലെ പഠിക്കാന്‍ അത്ര എളുപ്പമല്ലല്ലൊ ... അവസാന നിമിഷം പഠിച്ചതുക്കൊണ്ട്‌ എങ്ങും എത്താനാവില്ല എന്ന് പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലൊ !
                                കേരള സ്റ്റേറ്റ്‌ സിലബസില്‍ 80% കിട്ടിയാല്‍ സി.ബി.എസ്‌.സി. യില്‍ 60% കിട്ടിയതിനു തുല്യമായതു കൊണ്ട്‌ ഡിഗ്രി പഠനം വഴിമുട്ടുമെന്നുറപ്പായി !!ചെറു പ്റായംത്തൊട്ടേ ഒരു എന്‍ജിനീയറ്‍ ആവുക എന്നത്‌ എണ്റ്റെയൊരു വല്യ സ്വപ്നമായിരുന്നു...അത്‌ സ്വപ്നമായി തന്നെ അവശേഷിക്കും എന്നു തോന്നിപ്പോയ നാളുകള്‍ കടന്നുപോയി...

Wednesday, January 26, 2011

നമ്മളാരാ മോന്‍... !!

POST - 7
                                  തിരിച്ച്‌ സ്കൂളില്‍ വന്നപ്പോഴേക്ക്‌ പിള്ളേരെല്ലാം എന്നെ അന്യഗ്രഹജീവിയെ പോലെ കാണാന്‍ തുടങ്ങി ! എന്നെ കണ്ട ഓറ്‍മ്മ പോലും പുറത്ത്‌ കാണിക്കുന്നില്ല... ഞാനെന്ത്‌ അപരാധം ചെയ്തിട്ടാ...!? ക്ളാസ്സില്‍ കേറാതെ കലയെ പ്രോത്സാഹിപ്പിച്ചതോ... !?
                                 മെല്ലെ മെല്ലെ മനസ്സിലായി... അവരു മനപൂറ്‍വ്വം ജാഡ കാണിക്കുന്നതല്ല... എല്ലാവരും പരീക്ഷ ആവാറായതിണ്റ്റെ ധറ്‍മ്മ സങ്കടത്തിലാ !
                                  അപ്പൊഴാ ഞാന്‍ ചിന്തിക്കുന്നത്‌... ദൈവമെ വരാന്‍ പോവുന്ന പരീക്ഷയാവുന്ന യുദ്ധത്തില്‍ ഞാനെന്ത്‌ 'വാഴയ്ക്ക' എഴുതാനാ !!!? അല്ല എനിക്കെന്താ പേടി വരാത്തത്‌ !?
                                 പത്താം ക്ളാസ്സില്‍ അവസാന മാസം ഒരോ പാഠങ്ങളായി പരീക്ഷ നടത്തി ഞങ്ങളെ പരീക്ഷയ്ക്ക്ക്കായി ഒരുക്കിയതു കൊണ്ടാണ്‌ കുറേ എ പ്ളസ്‌ കുട്ടയിലാക്കാന്‍ പറ്റിയത്‌.. പക്ഷെ ഇവിടെ 12ഇല്‍ എല്ലാം എടുത്ത്‌ തീറ്‍ക്കാന്‍ പോലു ടീച്ചറ്‍മാറ്‍ക്ക്‌ പറ്റിയിട്ടില്ല !!
                              അപ്പൊഴേ മനസ്സില്‍ എനിക്ക്‌ കിട്ടാന്‍ പോവുന്ന അവസാന ഫലത്തെക്കുറിച്ച്‌ ഏകദേശ ധാരണ ആയി..പക്ഷെ പുറത്ത്‌ കാണിച്ചില്ല !  
നമ്മളാരാ മോന്‍... !!

Monday, January 24, 2011

കിട്ടിയ സമ്മാനങ്ങള്‍ കൊട്ടയിലാക്കി ഞങ്ങള്‍ നാട്ടിലേക്ക്‌ യാത്രയായി....

POST - 6

                       അവിടെ നിന്നു ഒരു 'വൌവ്വാല്‍'ഇണ്റ്റെ(advocate) സഹായത്തോടെ സംസ്ഥാന കലോത്സവത്തിന്‌...
അതും തലസ്ഥാന നഗരിയില്‍ !!
                       ആ മൂന്ന് താടി വെച്ച കിഴങ്ങന്‍ അന്യഗ്രഹ ജീവി ജഡ്ജുകളെ കണ്ടപ്പോള്‍ തന്നെ ഞങ്ങളുടെ കൂടെ വന്ന സാര്‍ പറഞ്ഞു,"ആാ ക്ണാപ്പന്‍മാരെ കണ്ടിട്ട്‌ അവറ്‍ക്ക്‌ ഭാഷ അറിയില്ലെന്ന്‌ തോന്നുന്നു... ശുഭലഷണം അല്ല !!"  
                        പരിപാടി കഴിഞ്ഞ്‌ റിസല്‍റ്റ്‌ വന്നപ്പോള്‍ സാര്‍ പറഞ്ഞപോലെ എല്ലാം സ്വാഹ !!ഞങ്ങള്‍ വിട്ടില്ല...അവിടെയും അടിച്ചു പൊളിച്ചു...
(ക്ഷമിക്കണം...ആ തെണ്ടികളെ തല്ലിയ കാര്യമല്ല ഉദ്ധേശിച്ചത്‌.... അത്‌ സാധിക്കാഞ്ഞത്‌ ഇന്നും ഒരു വലിയ തൊല്‍വിയായി മനസ്സിനെ നോവിക്കുന്നുണ്ട്‌ !ഭാഷ അറിയുമോ ഇല്ലയോ പക്ഷെ വിവരമുണ്ട്‌... റിസല്‍റ്റ്‌ പ്രഖ്യാപിച്ചപ്പൊ തന്നെ അവന്‍മാരെല്ലാം കാറില്‍ കേറി മുങ്ങിക്കളഞ്ഞു !! ഞങ്ങള്‍ ശശി ആയി ! )
ഞങ്ങളും വിട്ടില്ല......
ആ വിഷമത്തില്‍...........
കോവളം എല്ലാം കറങ്ങി.......
കിട്ടിയ സമ്മാനങ്ങള്‍ കൊട്ടയിലാക്കി ഞങ്ങള്‍ തിരിച്ച്‌ നാട്ടിലേക്ക്‌ യാത്രയായി.... 
(തുടരും.... )

കലയാണ്‌ ഉഴപ്പാന്‍ പറ്റിയ ഏറ്റവും നല്ല കാരണം...

POST - 5                            
                                 ആ നല്ല ദിനങ്ങളില്‍ എപ്പഴൊക്കെയോ എനിക്ക്‌ തോന്നി കലയാണ്‌ ഉഴപ്പാന്‍ പറ്റിയ ഏറ്റവും നല്ല കാരണം എന്ന് !അതെ കലയാണ്‌ നല്ലത്‌... ആരാ കല എന്നു ചോദിക്കരുതേ !! ആറ്‍ട്ട്സ്‌ എന്നേ ഉദ്ധേശിച്ചൊള്ളു !!!
                                 ങാ...കല...അതൊരു അനന്ത സാഗരം ആണല്ലൊ..!? നോം അതിനു പറ്റിയ ഒരു ഗ്രൂപ്പ്‌ ഐറ്റവും കണ്ടുപിടിച്ചു...പിന്നെ അങ്ങോട്ട്‌ എല്ലാം സ്വമെധയ തലയില്‍ വഹിച്ചുകൊണ്ട്‌...ഏറ്റെടുത്തുകൊണ്ട്‌ ... ക്ളാസ്സും കട്ടു ചെയ്ത്‌ കറക്കമായിരുന്നു !
                                 അഴകിയ രാവണന്‍ സിനിമയില്‍ ശ്രീനിവാസന്‍റ്റെ ഡയലോഗ്‌ ഓറ്‍മ്മയില്ലേ.. !? ഹോസ്പിറ്റല്‍...ഓപ്പറേഷന്‍....ഓപ്പറേഷന്‍...ഹോസ്പിറ്റല്‍... അതുപോലെ....
പ്രാക്റ്റീസ്‌...റിഹേറ്‍സല്‍.......റിഹേറ്‍സല്‍.......പ്രാക്റ്റീസ്‌... 
സബ്‌ ജില്ല ആകെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്‌ ഞങ്ങള്‍ ജില്ലക്ക്‌ വിട്ടു..
(തുടരും... )

സത്യത്തില്‍ അങ്ങനെ വല്ലതും ഉണ്ടായിരുന്നേല്‍ എണ്റ്റെ ജീവിതം എന്നേ രക്ഷപ്പെട്ടേനെ !!

POST - 4
                                പക്ഷെ 11ആം ക്ളാസ്സിന്‍റ്റെ ആരംഭത്തില്‍ തന്നെ എന്നില്‍ പ്രതീക്ഷയറ്‍പ്പിക്കുന്നത്‌ വെറുതെ ആവുമെന്ന വ്യക്തമായ ധാരണ നല്‍കി.ഞാന്‍ ആസ്വദിച്ച്‌ ഉഴപ്പിയത്‌ ഈ കാലഘട്ടത്തിലാണ്‌...അതിന്‌ പ്രത്യേകിച്ച്‌ കാരണം ഒന്നും വേണ്ടല്ലൊ..!?
                               
                               പക്ഷെ എണ്റ്റെ പോക്ക്‌ കണ്ട്‌ സ്വന്തം അമ്മ പോലും ഞാന്‍ എതോ പ്രേമബന്ധത്തില്‍പ്പെട്ട്‌ പഠിപ്പില്‍ ഉഴപ്പുകയാണെന്ന് വിശ്വസിച്ചു ! സത്യത്തില്‍ അങ്ങനെ വല്ലതും ഉണ്ടായിരുന്നേല്‍ എണ്റ്റെ ജീവിതം എന്നേ രക്ഷപ്പെട്ടേനെ !!

                                ങാ...എറിയാന്‍ ആഗ്രഹം ഉള്ളവണ്റ്റെ കയ്യിലോ നന്നായി എറിയുന്നവണ്റ്റെ കയ്യിലോ ദൈവം വടി കൊടുക്കില്ലലോ !? എത്ര പേരാ തമാശക്കും സമയം കളയാനുമായി പെണ്ണുങ്ങളുടെ പുറകെ നടക്കുന്നത്‌...ഓ..ഞാന്‍ വിഷയത്തില്‍ നിന്നു വ്യതിചലിക്കുന്നു...
                    
                            ഏതാണ്ട്‌ എണ്റ്റെ പോലെയുള്ള കുറച്ച്‌ സുഹൃത്തുക്കളും എനിക്കുണ്ടായിരുന്നുട്ടോ !! അങ്ങനെ നല്ല രസകരമായ ഓറ്‍മ്മകള്‍ സമ്മാനിച്ച ദിനങ്ങള്‍ കടന്നു പോയി...
(തുടരും.... )