Sunday, January 30, 2011

സ്വപ്നമായി തന്നെ അവശേഷിക്കും എന്നു തോന്നിപ്പോയ നാളുകള്‍ കടന്നുപോയി...

POST - 8
                                 ങാ...അങ്ങനെ ഞാന്‍ എല്ലാം വരുന്നിടത്ത്‌ വെച്ച്‌ കാണാം എന്ന് മനസ്സില്‍ ഉറപ്പിച്ച്‌ മുന്നോട്ട്‌ പോവാന്‍ തീരുമാനിച്ചു...പോയി... തോല്‍ക്കാന്‍ എനിക്ക്‌ മനസ്സില്ലായിരുന്നു... പഠിക്കാന്‍ അത്രയും പോലും മനസ്സില്ലായിരുന്നു !!
                                 മടിയനായിപ്പോയി...കുഴിമടിയന്‍... മടുത്ത്‌ തുടങ്ങി കഴിഞ്ഞാല്‍ പിന്നെ പഴയതുപോലെ പോലെ പഠിക്കാന്‍ അത്ര എളുപ്പമല്ലല്ലൊ ... അവസാന നിമിഷം പഠിച്ചതുക്കൊണ്ട്‌ എങ്ങും എത്താനാവില്ല എന്ന് പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലൊ !
                                കേരള സ്റ്റേറ്റ്‌ സിലബസില്‍ 80% കിട്ടിയാല്‍ സി.ബി.എസ്‌.സി. യില്‍ 60% കിട്ടിയതിനു തുല്യമായതു കൊണ്ട്‌ ഡിഗ്രി പഠനം വഴിമുട്ടുമെന്നുറപ്പായി !!ചെറു പ്റായംത്തൊട്ടേ ഒരു എന്‍ജിനീയറ്‍ ആവുക എന്നത്‌ എണ്റ്റെയൊരു വല്യ സ്വപ്നമായിരുന്നു...അത്‌ സ്വപ്നമായി തന്നെ അവശേഷിക്കും എന്നു തോന്നിപ്പോയ നാളുകള്‍ കടന്നുപോയി...

Wednesday, January 26, 2011

നമ്മളാരാ മോന്‍... !!

POST - 7
                                  തിരിച്ച്‌ സ്കൂളില്‍ വന്നപ്പോഴേക്ക്‌ പിള്ളേരെല്ലാം എന്നെ അന്യഗ്രഹജീവിയെ പോലെ കാണാന്‍ തുടങ്ങി ! എന്നെ കണ്ട ഓറ്‍മ്മ പോലും പുറത്ത്‌ കാണിക്കുന്നില്ല... ഞാനെന്ത്‌ അപരാധം ചെയ്തിട്ടാ...!? ക്ളാസ്സില്‍ കേറാതെ കലയെ പ്രോത്സാഹിപ്പിച്ചതോ... !?
                                 മെല്ലെ മെല്ലെ മനസ്സിലായി... അവരു മനപൂറ്‍വ്വം ജാഡ കാണിക്കുന്നതല്ല... എല്ലാവരും പരീക്ഷ ആവാറായതിണ്റ്റെ ധറ്‍മ്മ സങ്കടത്തിലാ !
                                  അപ്പൊഴാ ഞാന്‍ ചിന്തിക്കുന്നത്‌... ദൈവമെ വരാന്‍ പോവുന്ന പരീക്ഷയാവുന്ന യുദ്ധത്തില്‍ ഞാനെന്ത്‌ 'വാഴയ്ക്ക' എഴുതാനാ !!!? അല്ല എനിക്കെന്താ പേടി വരാത്തത്‌ !?
                                 പത്താം ക്ളാസ്സില്‍ അവസാന മാസം ഒരോ പാഠങ്ങളായി പരീക്ഷ നടത്തി ഞങ്ങളെ പരീക്ഷയ്ക്ക്ക്കായി ഒരുക്കിയതു കൊണ്ടാണ്‌ കുറേ എ പ്ളസ്‌ കുട്ടയിലാക്കാന്‍ പറ്റിയത്‌.. പക്ഷെ ഇവിടെ 12ഇല്‍ എല്ലാം എടുത്ത്‌ തീറ്‍ക്കാന്‍ പോലു ടീച്ചറ്‍മാറ്‍ക്ക്‌ പറ്റിയിട്ടില്ല !!
                              അപ്പൊഴേ മനസ്സില്‍ എനിക്ക്‌ കിട്ടാന്‍ പോവുന്ന അവസാന ഫലത്തെക്കുറിച്ച്‌ ഏകദേശ ധാരണ ആയി..പക്ഷെ പുറത്ത്‌ കാണിച്ചില്ല !  
നമ്മളാരാ മോന്‍... !!

Monday, January 24, 2011

കിട്ടിയ സമ്മാനങ്ങള്‍ കൊട്ടയിലാക്കി ഞങ്ങള്‍ നാട്ടിലേക്ക്‌ യാത്രയായി....

POST - 6

                       അവിടെ നിന്നു ഒരു 'വൌവ്വാല്‍'ഇണ്റ്റെ(advocate) സഹായത്തോടെ സംസ്ഥാന കലോത്സവത്തിന്‌...
അതും തലസ്ഥാന നഗരിയില്‍ !!
                       ആ മൂന്ന് താടി വെച്ച കിഴങ്ങന്‍ അന്യഗ്രഹ ജീവി ജഡ്ജുകളെ കണ്ടപ്പോള്‍ തന്നെ ഞങ്ങളുടെ കൂടെ വന്ന സാര്‍ പറഞ്ഞു,"ആാ ക്ണാപ്പന്‍മാരെ കണ്ടിട്ട്‌ അവറ്‍ക്ക്‌ ഭാഷ അറിയില്ലെന്ന്‌ തോന്നുന്നു... ശുഭലഷണം അല്ല !!"  
                        പരിപാടി കഴിഞ്ഞ്‌ റിസല്‍റ്റ്‌ വന്നപ്പോള്‍ സാര്‍ പറഞ്ഞപോലെ എല്ലാം സ്വാഹ !!ഞങ്ങള്‍ വിട്ടില്ല...അവിടെയും അടിച്ചു പൊളിച്ചു...
(ക്ഷമിക്കണം...ആ തെണ്ടികളെ തല്ലിയ കാര്യമല്ല ഉദ്ധേശിച്ചത്‌.... അത്‌ സാധിക്കാഞ്ഞത്‌ ഇന്നും ഒരു വലിയ തൊല്‍വിയായി മനസ്സിനെ നോവിക്കുന്നുണ്ട്‌ !ഭാഷ അറിയുമോ ഇല്ലയോ പക്ഷെ വിവരമുണ്ട്‌... റിസല്‍റ്റ്‌ പ്രഖ്യാപിച്ചപ്പൊ തന്നെ അവന്‍മാരെല്ലാം കാറില്‍ കേറി മുങ്ങിക്കളഞ്ഞു !! ഞങ്ങള്‍ ശശി ആയി ! )
ഞങ്ങളും വിട്ടില്ല......
ആ വിഷമത്തില്‍...........
കോവളം എല്ലാം കറങ്ങി.......
കിട്ടിയ സമ്മാനങ്ങള്‍ കൊട്ടയിലാക്കി ഞങ്ങള്‍ തിരിച്ച്‌ നാട്ടിലേക്ക്‌ യാത്രയായി.... 
(തുടരും.... )

കലയാണ്‌ ഉഴപ്പാന്‍ പറ്റിയ ഏറ്റവും നല്ല കാരണം...

POST - 5                            
                                 ആ നല്ല ദിനങ്ങളില്‍ എപ്പഴൊക്കെയോ എനിക്ക്‌ തോന്നി കലയാണ്‌ ഉഴപ്പാന്‍ പറ്റിയ ഏറ്റവും നല്ല കാരണം എന്ന് !അതെ കലയാണ്‌ നല്ലത്‌... ആരാ കല എന്നു ചോദിക്കരുതേ !! ആറ്‍ട്ട്സ്‌ എന്നേ ഉദ്ധേശിച്ചൊള്ളു !!!
                                 ങാ...കല...അതൊരു അനന്ത സാഗരം ആണല്ലൊ..!? നോം അതിനു പറ്റിയ ഒരു ഗ്രൂപ്പ്‌ ഐറ്റവും കണ്ടുപിടിച്ചു...പിന്നെ അങ്ങോട്ട്‌ എല്ലാം സ്വമെധയ തലയില്‍ വഹിച്ചുകൊണ്ട്‌...ഏറ്റെടുത്തുകൊണ്ട്‌ ... ക്ളാസ്സും കട്ടു ചെയ്ത്‌ കറക്കമായിരുന്നു !
                                 അഴകിയ രാവണന്‍ സിനിമയില്‍ ശ്രീനിവാസന്‍റ്റെ ഡയലോഗ്‌ ഓറ്‍മ്മയില്ലേ.. !? ഹോസ്പിറ്റല്‍...ഓപ്പറേഷന്‍....ഓപ്പറേഷന്‍...ഹോസ്പിറ്റല്‍... അതുപോലെ....
പ്രാക്റ്റീസ്‌...റിഹേറ്‍സല്‍.......റിഹേറ്‍സല്‍.......പ്രാക്റ്റീസ്‌... 
സബ്‌ ജില്ല ആകെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്‌ ഞങ്ങള്‍ ജില്ലക്ക്‌ വിട്ടു..
(തുടരും... )

സത്യത്തില്‍ അങ്ങനെ വല്ലതും ഉണ്ടായിരുന്നേല്‍ എണ്റ്റെ ജീവിതം എന്നേ രക്ഷപ്പെട്ടേനെ !!

POST - 4
                                പക്ഷെ 11ആം ക്ളാസ്സിന്‍റ്റെ ആരംഭത്തില്‍ തന്നെ എന്നില്‍ പ്രതീക്ഷയറ്‍പ്പിക്കുന്നത്‌ വെറുതെ ആവുമെന്ന വ്യക്തമായ ധാരണ നല്‍കി.ഞാന്‍ ആസ്വദിച്ച്‌ ഉഴപ്പിയത്‌ ഈ കാലഘട്ടത്തിലാണ്‌...അതിന്‌ പ്രത്യേകിച്ച്‌ കാരണം ഒന്നും വേണ്ടല്ലൊ..!?
                               
                               പക്ഷെ എണ്റ്റെ പോക്ക്‌ കണ്ട്‌ സ്വന്തം അമ്മ പോലും ഞാന്‍ എതോ പ്രേമബന്ധത്തില്‍പ്പെട്ട്‌ പഠിപ്പില്‍ ഉഴപ്പുകയാണെന്ന് വിശ്വസിച്ചു ! സത്യത്തില്‍ അങ്ങനെ വല്ലതും ഉണ്ടായിരുന്നേല്‍ എണ്റ്റെ ജീവിതം എന്നേ രക്ഷപ്പെട്ടേനെ !!

                                ങാ...എറിയാന്‍ ആഗ്രഹം ഉള്ളവണ്റ്റെ കയ്യിലോ നന്നായി എറിയുന്നവണ്റ്റെ കയ്യിലോ ദൈവം വടി കൊടുക്കില്ലലോ !? എത്ര പേരാ തമാശക്കും സമയം കളയാനുമായി പെണ്ണുങ്ങളുടെ പുറകെ നടക്കുന്നത്‌...ഓ..ഞാന്‍ വിഷയത്തില്‍ നിന്നു വ്യതിചലിക്കുന്നു...
                    
                            ഏതാണ്ട്‌ എണ്റ്റെ പോലെയുള്ള കുറച്ച്‌ സുഹൃത്തുക്കളും എനിക്കുണ്ടായിരുന്നുട്ടോ !! അങ്ങനെ നല്ല രസകരമായ ഓറ്‍മ്മകള്‍ സമ്മാനിച്ച ദിനങ്ങള്‍ കടന്നു പോയി...
(തുടരും.... )

ഞാന്‍ വാപൊളിച്ചു പോയി !!

                                          എനിക്ക്‌ ഹൈസ്കൂളില്‍ ടീച്ചറ്‍മാറ്‍ക്കിടയില്‍ ഒന്നാന്തരം താരപരിവേഷം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഒരുപാട്‌ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌...അതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്‌ പത്താം ക്ളാസ്സിലെ മാതാപിതാക്കളുടെയും ടീച്ചറ്‍മാരുടേയും മീറ്റിങ്ങിനിടയിലെ സംഭവം...
                                             ഒരു സാറ്‍ എല്ലാ പിള്ളേരുടെയും അവരുടെ മാതാപിതാക്കളെയും പിടിച്ച്‌ കുടഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ! അടുത്ത ഊഴം എണ്റ്റെയും കൂടെ വന്ന അച്ഛണ്റ്റെയും....സിംഹത്തിണ്റ്റെ മടയില്‍ ജീവന്‍ നിലനിറ്‍ത്താന്‍ ഇര തേടി പോവുന്ന മാനിന്‍റ്റെ അവസ്ഥ ! ചങ്കിടിപ്പ്‌ കൂടി കൂടി മനസ്സിന്‍റ്റെ താളം തെറ്റിയ അവസ്ഥയില്‍ ഞാന്‍ അങ്ങേരുടെ മുന്നിലേക്ക്‌ ചെന്നു....
                                             ഞങ്ങളെ കണ്ടതും സാറ്‍ എണീറ്റു നിന്നുകൊണ്ട്‌ പറഞ്ഞു,"അല്ല ഇതാരു മാഷോ.. !?മാഷിണ്റ്റെ മോനെക്കുറിച്ച്‌ ഒന്നും പറയേണ്ട കാര്യമില്ലല്ലൊ... "ഓ ഇയാളെന്നെ എല്ലാരുടെയും മുന്നില്‍ നാണം കെടുത്തിയെ അടങ്ങു എന്നു മനസ്സില്‍ ശപിക്കുമ്പോള്‍.. ..........
                                           സാര്‍ പറയുകയാ,"ആരും നിറ്‍ബന്ധിക്കേണ്ട ആവശ്യമില്ല... ഇവനൊക്കെയാ ആകെ ഞങ്ങളുടെ ശുഭ പ്രതീക്ഷ !"
ആ മറുപടി കേട്ട്‌ ഞാന്‍ വാപൊളിച്ചു പോയി !!
(തുടരും.... )

Saturday, January 22, 2011

വീട്ടില്‍ അടച്ചിട്ടൊന്നുമല്ല വളര്‍ത്തിയത്‌...

                            എന്നെ വീട്ടില്‍ അടച്ചിട്ടൊന്നുമല്ല വളര്‍ത്തിയത്‌...പക്ഷെ ഞാന്‍ എതാണ്ട്‌ അങ്ങനെ തന്നെ ആയിരുന്നു. അയല്‍പ്പക്കത്തു നിന്ന്‌ അധികം അസംബന്ധം പഠിക്കേണ്ടെന്ന്‌ മാതാപിതാക്കള്‍ വിശ്വസിച്ചുകാണും !!
                            എണ്റ്റെ പഠനജീവിതം തുടങ്ങിയത്‌ ഒരു ക്രിസ്റ്റ്യന്‍ കോണ്‍വെണ്റ്റ്‌ സ്കൂളില്‍ ആയിരുന്നു. അതാവാം ഞാന്‍ ബാക്കിയുള്ളവരുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെടുമ്പോഴും സ്വഭാവരൂപീകരണത്തില്‍ വലിയ മാറ്റം ഉണ്ടായില്ല ! കുട്ടിക്കാലത്ത്‌ മാര്‍ക്ക്‌ വാങ്ങിയിരുന്നത്‌ വീട്ടില്‍ ഇരുത്തി പഠിപ്പിച്ചതുകൊണ്ടു തന്നെയാണെന്ന്‌ പറയുന്നതില്‍ എനിക്‌ ഒരു മടിയുമില്ല... കാരണം അതാണ്‌ സത്യം !പിന്നീട്‌ ക്ളാസ്സില്‍ പഠിപ്പിച്ചത്‌ സ്വയം പഠിക്കാന്‍ തുടങ്ങിയ കാലം തൊട്ട്‌ ബാക്കിയുള്ളവര്‍ എണ്റ്റെ റാങ്ക്‌ എന്നന്നേക്കുമായി തട്ടിയെടുത്തു ... എനിക്കതില്‍ വിഷമവും ഇല്ലായിരുന്നു... പക്ഷെ പ്രശ്നം അത്‌ കഴിഞ്ഞും എല്ലാവരും പത്താം ക്ളാസ്സ്‌ വരെ എന്നെ പുസ്തകപ്പുഴുവായി തന്നെ കരുതിയിരുന്നതില്‍ ആണ്‌ !
                           പത്താം ക്ളാസ്സില്‍ മാര്‍ക്ക്‌ വാങ്ങാന്‍ എണ്റ്റെ അല്‍പജ്ഞാനം ധാരാളമായിരുന്നു...9 വിഷയങ്ങളില്‍ 90 ശതമാനം മാര്‍ക്ക്‌ വാങ്ങാന്‍ അന്ന് എണ്റ്റെ കൂടെ എണ്റ്റെ സ്കൂളിലെ ധാരാളം പേരുണ്ടായിരുന്നു പക്ഷെ അങ്ങനെ ആ സ്കൂളിലേക്ക്‌ തന്നെ 11ഇലേക്ക്‌ ചേരാന്‍ വളരെ കുറച്ചു പേരേ ഉണ്ടായിരുന്നൊള്ളു ... അങ്ങനെ അവിടെയും എനിക്ക്‌ ഭയങ്കര പേരായി !!

എന്‍റ്റെ കഥ പറഞ്ഞ്‌ തുടങ്ങുകയാണ്‌...

                                             ഞാന്‍ എന്‍റ്റെ കഥ പറഞ്ഞ്‌ തുടങ്ങുകയാണ്‌... 
                                             ഇതൊരു ബ്ളോഗ്ഗറായി പേരെടുക്കാനല്ല... മറിച്ച്‌ എന്നെ ഏകനാക്കിക്കൊണ്ട്‌ ബാക്കിയുള്ളവറ്‍ നടത്തുന്ന നാടകത്തിണ്റ്റെ തിരകഥ ഇങ്ങനെ വെളിപ്പെടുത്തുമ്പോഴെങ്കിലും എനിക്ക്‌ കുറച്ച്‌ സമാധാനം കിട്ടാനാ....                      
                                            എനിക്കറിയില്ല ഞാനാണോ അതൊ അവരില്‍ ഒരുവനാണോ ഒരു സാധാരണ മനുഷ്യനെന്ന് !?ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു....എന്‍റ്റെ അപ്പനും അമ്മയും കഷ്ടപ്പെട്ടുത്തന്നെയാണ്‌ എന്നെ പഠിപ്പിക്കുന്നത്‌.... ഒരു പാവമായി വളറ്‍ത്തിയത്‌ പ്രശ്നമായി തോന്നിയത്‌ ഒരു അടക്കവും ഒതുക്കവുമില്ലാത്ത ഈ ഹോസ്റ്റലില്‍ എത്തിയതോടെയാണ്‌ !!
                                              പക്ഷെ ഈ കഥ പറയുന്നതിനു മുമ്പ്‌ ഇവിടെ വരുന്നത്‌ വരെ ഞാന്‍ ആരായിരുന്നു എന്നു നിങ്ങള്‍ അറിയണം.......

ചെകുത്താനും നടുക്കടലിനും ഇടയില്‍ !

ചെകുത്താനും നടുക്കടലിനും ഇടയില്‍ !

                                     ഞാന്‍ എന്‍റ്റെ അവസ്ഥ പറഞ്ഞതാണേ....എന്നെ ഇപ്പോളൊരു സഹജീവിയായി കരുതുന്നത്‌ വളരെ കുറച്ച്‌ ക്ളാസ്സ്മേറ്റ്സ്‌ മാത്രമാണ്‌....ഞാന്‍ ഒരു ബിരുധവിദ്യാര്‍ഥി ആയിട്ട്‌ കുറച്ച്‌ കാലമായി... ഇനിയുമേറെ നാള്‍ മുന്നോട്ട്‌ പോവാനുണ്ട്‌ ഈ നരകമാവുന്ന കോളേജില്‍ !!